
മുഖവുരകളില്ലാതെ വിഷയത്തിലേക്ക് കടക്കുന്നു. ഗ്നു ലിനക്സ്, ഉബുണ്ടു തുടങ്ങിയ പദങ്ങളെപ്പറ്റി കഴിഞ്ഞൊരു പോസ്റ്റില്‍ പ്രതിപാദിച്ചിരുന്നു. ഉബുണ്ടു 10.04 എന്ന പുതിയ പതിപ്പ് പുറത്തിറക്കപ്പെട്ട ഉടനെ തന്നെ ഐടി@സ്കൂളും ഉബുണ്ടു 10.04 ന്റെ പുതിയ പതിപ്പ് സ്കൂളുകള്‍ക്ക് വേണ്ടി കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കുകയുണ്ടായി. 10.04, 9.10 തുടങ്ങിയ വേര്‍ഷനുകള്‍ ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാവുന്നതും ഏകദേശം ഒരു സി ഡി യില്‍ ഒതുങ്ങാവുന്നത്ര ഫയല്‍ സൈസ് മാത്രമുള്ളതുമാണ്. എന്നാല്‍ ഐടി@സ്കൂള്‍ ഉബുണ്ടു, 9.10, 10.04 എന്നീ വേര്‍ഷനുകളില്‍ വിവിധങ്ങളായ ആപ്ലിക്കേഷന്‍ പാക്കേജുകള്‍ ചേര്‍ത്തിട്ടുള്ളതു കൊണ്ടുതന്നെ 4.3 ജി ബി ഫയല്‍ സൈസ് വരുന്നു. ഇവിടെ നല്‍കിയിട്ടുള്ള ചിത്രങ്ങള്‍ ഉബുണ്ടു 10.04 ന്റേതാണ്. ഉബുണ്ടു ഇന്‍സ്റ്റലേഷനുകള്‍ മിക്കവാറും ഒരു പോലെയായിരിക്കും എന്നതിനാല്‍ ധൈര്യമായി നമുക്ക് ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാം.
കുറിപ്പ് : ഈ ഇന്‍സ്റ്റലേഷന്‍ നിലവില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള ഒരു കമ്പ്യൂട്ടറിലെ ഫ്രീ പാര്‍ട്ടീഷന്‍ ഉപയോഗിച്ച് ചെയ്യുന്നതാണ്, യൂസര്‍ ഇന്‍പുട്ട് ആവശ്യമായ സ്ക്രീനുകള്‍ മാത്രമെ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളൂ. ഇന്സ്റ്റലേഷന്റെ ഏതു ഘട്ടത്തിലും ക്യാന്‍സല്‍ ചെയ്യാനുള്ള അവസരം ലഭ്യമാണെങ്കിലും ഫോര്‍മാറ്റിങ് ഘട്ടം കടന്നാല്‍ തിരഞ്ഞെടുത്ത പാര്‍ട്ടീഷനിലെ ഡാറ്റ നഷ്ടപ്പെടും . ഇന്‍സ്റ്റലേഷന്‍ ക്യാന്‍സല്‍ ചെയ്യുന്ന പക്ഷം ലൈവ് സിഡീയിലേക്ക് ബൂട്ട് ചെയ്ത് വരുന്നതാണ് .
എല്ലാ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍ പോലെ തന്നെ ഡിവിഡിയില്‍ നിന്നും ബൂട്ട് ചെയ്താണ് ഇതും ചെയ്യുന്നത്. ആദ്യം ഡ്രൈവില്‍ ഡി വിഡിയിട്ട് ഡിവിഡിയില്‍ നിന്നും ബൂട്ട് ചെയ്യുക.


ഇതില്‍ Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ലൈവ് സിഡി ആയി തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം കോണ്‍ഫിഗര്‍ ചെയ്യാനും മറ്റ് ഹാര്‍ഡ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും സാധിക്കും എന്നതിനാല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഉബുണ്ടുവുമായി പരിചയപ്പെടാന്‍ ഇത് ഗുണകരമാണ്.







1) പാര്‍ട്ടീഷന്‍ സൈസ്
2) യൂസ് ആസ് - ഇവിടെ Ext3 ആയി കൊടുക്കണം
3) മൌണ്ട് പോയിന്റ് - ഇത് റൂട്ട് ( / )എന്ന് കൊടുക്കണം.
ഓ.കെ കൊടുക്കുക, ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഫോവേഡ് കൊടുക്കുക.




ഉബുണ്ടു 9.10 ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകളുടെ പി.ഡി.എഫ് കോപ്പി
ലൈവ് സിഡി ഉപയോഗിക്കേണ്ടത് എങ്ങിനെ?
- നമ്മുടെ വീട്ടിലെ സിസ്റ്റത്തില്‍ ലിനക്സ് ഇല്ലായെന്നിരിക്കട്ടേ. അതേ സിസ്റ്റം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്പര്യമില്ല. പക്ഷേ നമുക്ക് നാളെ സ്ക്കൂളില്‍ പഠിപ്പിക്കേണ്ട ഒരു സംഗതി ചെയ്തു നോക്കുകയും വേണം. എന്താ ചെയ്യുക?
- അല്ലെങ്കില്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് തകരാറുണ്ടായി. അതു വിന്‍ഡോസാകട്ടെ, ലിനക്സാകട്ടെ. സിസ്റ്റത്തില്‍ നിന്നും ഏതെങ്കിലും നമുക്കാവശ്യമുള്ള ഒരു ഫയല്‍ എടുക്കണം. നിലവിലുള്ള സിസ്റ്റത്തില്‍ പുതുതായി ഇന്‍സ്റ്റലേഷന്‍ നടത്തിയാല്‍ ആ ഫയല്‍ നഷ്ടപ്പെടും. ഇതിനായി റിക്കവറി ഇന്‍സ്റ്റലേഷനൊന്നും സമയമില്ല. എന്താ ചെയ്യുക?
- ഓപ്പറേറ്റിങ് സിസ്റ്റം പാസ്വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്തിരിക്കുന്നു, പാസ്വേഡ് നഷ്ടമായി, ഓപ്പറേറ്റിങ് സിസ്റ്റം തുറക്കാനാകുന്നില്ല. പക്ഷെ അതിനുള്ളിലെ ഒരു ഫയല്‍ നമുക്ക് എടുക്കണം. എന്താ ചെയ്യുക?
ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കുള്ള വളരെ ഫലപ്രദമായ ഒരു പരിഹാരമാണ് ലൈവ് സി.ഡി. ഇതിനേപ്പറ്റി പലര്‍ക്കും അറിയില്ലായെന്നതാണ് വാസ്തവം. എന്നാല്‍ എല്ലാവരും, പ്രത്യേകിച്ച് ഐടി കൈകാര്യം ചെയ്യുന്നവര്‍ ഈ യൂട്ടിലിറ്റിയെപ്പറ്റി അറിഞ്ഞിരിക്കണം. കാരണം, മുകളില്‍ അക്കമിട്ടു നിരത്തിയതുപോലൊരു പ്രശ്നം നമുക്ക് അഭിമുഖീകരിക്കേണ്ടി വരുമ്പോഴായിരിക്കും ഈ അറിവിന്റെ ഗുണം മനസ്സിലാക്കാനാവുന്നത്. വലിയ സാങ്കേതിക പരിജ്ഞാനമില്ലെങ്കില്‍പ്പോലും നിസ്സാരമായി ഒരാളുടേയും സഹായമില്ലാതെ നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. നാളെ നമുക്കു മുന്നിലിരിക്കുന്ന കുട്ടികള്‍ ലൈവ് സിഡിയെപ്പറ്റി ചോദിച്ചാല്‍ എന്തു മറുപടിയാകും നാം നല്‍കുക?
ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഒരു സിസ്റ്റത്തില്‍ ലൈവ് സിഡി ഉപയോഗിച്ച് കയറി ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറന്ന് നമുക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു നോക്കുന്നതിനേപ്പറ്റി ചിത്രങ്ങളുടെ സഹായത്തോടെ താഴെ വിശദീകരിച്ചിരിക്കുന്നു.
ഉബുണ്ടുവിലെ ലൈവ് സിഡിയെക്കുറിച്ചുള്ള ഈ അറിവ് പങ്കുവെക്കുന്നത് നമ്മുടെ ലിനക്സ് ടീമില്‍ അംഗമായിട്ടുള്ള ഡോ.അനില്‍കുമാറാണ്. അധ്യാപകര്‍ക്കു വേണ്ടി തന്റെ പരീക്ഷണങ്ങളും മനസ്സിലാക്കിയ അറിവുകളും പങ്കുവെക്കുകയാണ് അദ്ദേഹം. വിശദമായൊരു ആമുഖം നല്‍കാതെ ഉബുണ്ടുവിന്റെ രണ്ടാം പാഠത്തിലേക്ക് കടക്കാം.
എന്താണ് ലൈവ് സി.ഡിയെന്ന ചോദ്യത്തിനുള്ള ഉത്തരമാകട്ടെ ആദ്യം. കൂടുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ ഓപ്പറേറ്റിങ് സിസ്റ്റം അടങ്ങുന്ന ഒരു ബൂട്ടബിള്‍ സിഡിയെ ലൈവ് സിഡി എന്ന് വിളിക്കുന്നു. ഹാര്‍ഡ് ഡിസ്ക് പോലെയുള്ള സ്റ്റോറേജ് സംവിധാനങ്ങള്‍ ഉപയോഗിക്കാതെ സിഡിയില്‍ നിന്നും ബൂട്ട് ചെയ്ത് ഉബുണ്ടു ഉപയോഗിക്കാന്‍ ഈ സിഡി നമ്മെ സഹായിക്കുന്നു. ആദ്യ കാലങ്ങളില്‍ ഇന്‍സ്റ്റലേഷനും ലൈവ് ഉപയോഗത്തിനും വെവ്വെറെ സിഡികളാരുന്നെങ്കില്‍ ഇന്ന് ഇന്‍സ്റ്റലേഷന്‍ കം ലൈവ് സിഡിയായാണ് ഏറെ ഡിസ്ട്രിബ്യൂഷനുകളും വരുന്നത്.
ഉബുണ്ടു 10.04 ഇതുപോലെയുള്ള ഒരു സിഡി ആയതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ ഇതു പ്രവര്‍ത്തിപ്പിക്കാനാവും. കേവലം ഓപ്പറേറ്റിങ് സിസ്റ്റം മാത്രമല്ല ആവശ്യമായ എല്ലാ സോഫ്റ്റ്വെയറുകളും ഈ സി ഡി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാനാവും എന്നത് മറ്റ് എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ അപേക്ഷിച്ച് ലിനക്സിനെ ഇന്ന് കൂടുതല്‍ സ്വീകാര്യമാക്കുന്നു. ഉദാഹരണമായി നമ്മുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പൊടുന്നനെ പ്രവര്‍ത്തന രഹിതമായി എന്ന സങ്കല്പിക്കുക. ഒഴിവാക്കാനാവാത്ത ഒരു പ്രസന്റേഷന്‍ നടത്തുന്നതിനു തൊട്ടുമുമ്പെ ഇപ്രകാരം സംഭവിച്ചാലും ഉബുണ്ടു ലൈവ് സിഡി നമ്മുടെ രക്ഷക്കെത്തും. നേരിട്ട് സി ഡിയില്‍ നിന്നും ബൂട്ട് ചെയ്ത് ഓപ്പണ്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനാവും. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അധികാരമില്ലാത്ത ഒരു കമ്പ്യൂട്ടര്‍ നമുക്ക് ലഭിച്ചാല്‍ പോലും അതില്‍ യാതൊരു വിധ മാറ്റങ്ങളും വരുത്താതെ ഉബുണ്ടു പ്രവര്‍ത്തിപ്പിക്കുക എന്നത് നിസ്സാര സംഗതിയല്ല എന്ന് പറയേണ്ടതില്ലല്ലോ. ഇപ്രകാരം ലൈവ് സിഡി ഉപയോഗിച്ച് ഒരു വേഡ് ഡോക്കുമെന്റ് എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം.
സിഡിയില്‍ നിന്നും ബൂട്ട് ചെയ്യുക.







ഇത് ലൈവ് സിഡി ആയതിനാല്‍ ഷട്ട് ഡൌണ്‍ ചെയ്യുമ്പോള്‍ ഡോക്കുമെന്റ്സ് നഷ്ടപ്പെടും. അതിനാല്‍ തയ്യാറാക്കുന്ന ഡോക്കുമെന്റ്സ് പെന്‍ഡ്രൈവ് പോലെയുള്ള മാധ്യമങ്ങളിലേക്ക് സേവ് ചെയ്യാന്‍ മറക്കരുത്.
കുറച്ച് ഉപയോഗങ്ങള്‍ :
1. ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍.
2. ബൂട്ട് ഫെയിലര്‍ (ബൂട്ട് സെക്റ്റര്‍ തകരാറ് )കാണിക്കുന്ന വിന്‍ഡോസ് മെഷീനുകള്‍ ബൂട്ട് ചെയ്യാന്‍.
3. ഒപ്പറേറ്റിങ് സിസ്റ്റം തകരാറിലായ കമ്പ്യൂട്ടറുകളിലെ ഡാറ്റാ തിരിച്ചെടുക്കാന്‍ (വിന്‍ഡോസ് മെഷീന്‍ അടക്കം ).
4. വിന്‍ഡോസ് സിസ്റ്റത്തില്‍ ഹൈഡ് ചെയ്തിട്ടിരിക്കുന്ന പല ഫയലുകളും തുറക്കാം .
ഇപ്രകാരം ലൈവ് സിഡി ഉപയോഗിച്ച് ഉബുണ്ടൂവുമായി പരിചയം നേടിയ ശേഷം വേണമെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചെയ്യാവുന്നതാണ്.
കുറിപ്പ് :
കൂടുതല്‍ ബൂട്ട് ഓപ്ഷനുകള്‍ ലഭിക്കാനായി ആദ്യ സ്ക്രീന്‍ കാണുന്ന ഉടന്‍ എസ്കേപ്പ് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി . അപ്പോള്‍ താഴെ കാണും വിധം സ്ക്രീന്‍ ലഭ്യമാകും . ഇതില്‍ വിവിധ ഓപ്ഷനുകള്‍ കാണാം , F6 അമര്‍ത്തിയാല്‍ ബൂട്ട് പാരാമീറ്ററുകള്‍ മാറ്റാവുന്നതാണ്.

How To Repair Damaged CD’s Or DVD’s & Recover Data
Let’s just look at some of the ways to repair damaged CD’s and DVD’s and recover data from those spoilt CD/DVD’s.
Anatomy of scratches
Scratches that are perpendicular (going from the center outwards) are generally less harmful or damaging than the scratches that go along the spiral. So if your CD/DVD has more of the latter ones, then the chances of recovering data from that CD or DVD may be bleak. Nevertheless, Thou shall try till thou art able to Make good Use Of thy media.Attempt to Recover Data from Damaged CD / DVD
First and foremost try some software apps to make your life easier and attempt to recover data from the disc. You can try more then one application if you didn’t succeed with previous ones. I have had experiences in the past when one of them has done a better job than the others either in the amount of data that is recovered or the speed with which it is recovered. However most of the time CD Recovery Toolbox has come up on top.Just insert the damaged CD, DVD, HD DVD (if you still use them) or Blue-Ray disc and the software will show you the list of files and folders found on the disc. Choose the ones you want to recover and click next. The process can be very slow mind you so just be patient.
Another software solution you can try is Roadkil’s Unstoppable Copier. It is also a similar software that is capable of recovering data from damaged or scratched discs. If the recovery is taking too long you can also pause, save and resume sessions at some other time.
Attempt to repair the damaged CDs
First clean the surface of the disc with a soft lint-free cloth. You can use a gentle detergent (or rubbing alcohol) if there are some grease spots. Make sure there are no finger prints or dust particles. Don’t scrub too hard as you may do more harm than good this way.
- Now apply some toothpaste or polish on the scratched surface. It is best to start with a minimum amount of either, or else you will have your work really cut out trying to buff away the remainder.
- Now rub gently with a cloth moving from the center outwards.
The success with this method varies greatly. It is hit and miss. I have had an equal amount of successes and failures. Sometimes it works allowing you to even read data from that part, other times it is of no use at all.
Some Tips
- Try recovery in a CD/DVD writer as opposed to a reader. Writers are generally more precise and can see the tracks better.
- If possible try recovery on the same drive that was used to create the disc. Chances of a good read have been found to increase if you use the same drive or at least the same manufacturer.
- If nothing helps you can go to music stores and show them your disc. Such stores usually have a CD refinishing machine and may be able to do a better job.
- As soon as any of the above methods works, don’t think even twice and just create another copy of the disc.
- Buy good quality media.
- Take good care of your CDs
No comments:
Post a Comment