ഈ ബ്ലോഗിലെ വിവരങ്ങള്‍ അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും എനിക്ക് വ്യക്തിപരമായോ ബ്ലോഗിനോ യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല. CERT Question Bank

സ്റ്റുഡന്റ്സ് ഡേറ്റാബേസ്


DATABASE സ്പ്രെഡ്ഷീറ്റിലൂടെ

         
      ഓപ്പണ്‍ ഓഫീസ് കാല്‍ക്കിലൂടെ ഒരു സ്റ്റുഡന്റ്സ് ഡേറ്റാബേസ് തയ്യാറാക്കുന്ന രീതി പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റാണിത്. SETIGAM-കളിലൂടെ നമുക്കേറെ പരിചിതനായ കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ എസ് ഐ ടി സി കൂടിയായ ശ്രീ പ്രമോദ് സാറാണ് സ്പ്രെഡ്ഷീറ്റിലൂടെ ഡേറ്റാബേസിന്റെ പുതിയൊരു സാധ്യത നമുക്കായി നല്‍കുന്നത്. സമ്പൂര്‍ണ്ണയില്‍ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയതിന് ശേഷം അതില്‍ നിന്നും തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ ഇതിലുള്‍പ്പെടുത്തിയിരിക്കുന്ന myschooldatabase.ods എന്ന സ്പ്രെഡ്ഷീറ്റിലേക്ക് കോപ്പി ചെയ്താല്‍ ഡേറ്റാബേസ് തയ്യാറായി. ഇത് തയ്യാറാക്കേണ്ട രീതിയും സാറിന്റെ തന്നെ ഹെല്‍പ്പ് ഫയലില്‍ വിശദീകരിച്ചിട്ടുണ്ട്. അഡ്‌മിഷന്‍ നമ്പര്‍ അടിസ്ഥാനത്തിലോ ക്ലാസുകളിലെ റോള്‍ നമ്പറിന്റെ അടിസ്ഥാനത്തിലോ ഏതെങ്കിലും ഒരു വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഈ ഡേറ്റാബേസിന് കഴിയും . സമ്പൂര്‍ണ്ണയിലെ 19 ഫീല്‍ഡുകളുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ആദ്യഘട്ടം . തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ ഹെല്‍പ്പ് ഫയലില്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തി ഇതോടൊപ്പം നല്‍കിയിരിക്കുന്ന myschooldatabase.ods എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിലേക്ക് പേസ്റ്റ് ചെയ്താല്‍ മതി.

No comments:

Post a Comment