spread sheet ല്‍ COUNTIF ഫങ്ഷന്‍ ഉപയോഗിക്കുന്നവിധം
ഒരു കോളത്തിലുള്ള സെല്ലുകളിലെ ഒരേപോലെയുള്ള ഇനങ്ങള്‍ എത്രയുണ്ട് എന്ന് അറിയുന്നതിനാണ് COUNTIF ഫങ്‌ഷന്‍ ഉപയോഗിക്കുന്നത്.
ഇതിനായി ആദ്യം നമുക്ക് ഉത്തരം വരേണ്ട സെല്‍ സെലക്ട് ചെയ്ത് = ചെയ്യുക.
തുടര്‍ന്ന് COUNTIF ഫങ്‌ഷന്‍ സെലക്ട് ചെയ്യുക.
തുടര്‍ന്നു വരുന്ന ഡയലോഗ് ബോക്സില്‍ range എന്നുള്ളിടത്ത് കോളത്തിലെ ഏത് സെല്ലുമുതല്‍ ഏത് സെല്ലുവരേയാണോ നമുക്ക് നോക്കേണ്ടത് അത്
സെലക്ട് ചെയ്യുക. ( ഉദാ D4:D37 )
Critria എന്നുള്ളീടത്ത് ഏത് വാല്യുവിനെയാണോ നാം കണ്ടെത്തേണ്ടത് അത് കൊടുക്കുക
( ഉദാ A )
OK ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ പ്രസ്തുത സെല്ലിലെ സമവാക്യം ഇങ്ങനെ ആയിട്ടുണ്ടാകും
=COUNTIF(D4:D37,"A")
ഇപ്പോള്‍ പ്രസ്തുത കോളത്തില്‍ എത്രപ്രാവശ്യം പ്രസ്തുത വാല്യു ആവര്‍ത്തിച്ചു വന്നിട്ടുണ്ട് എന്നു കാണാം.
കുട്ടികളുടെ സ്കോര്‍ഷീറ്റിലെ ഗ്രേഡുകളുടെ എണ്ണം കണ്ടുപിടിക്കുന്നതിന് ഇത് ഉപകരിക്കും
നിങ്ങളുടെ കമ്പ്യൂട്ടര്‍ മൌസ് ഉപയോഗിക്കാതെ ഷട്ട് ഡൌണ്‍ ചെയ്യുന്നതെങ്ങനെ ?
ചിലപ്പോള്‍ നമുക്ക് മുകളീല്‍ പറഞ്ഞ സന്ദര്‍ഭങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നേക്കാം
ആദ്യം ALt + F4 അമര്‍ത്തുക .
അപ്പോള്‍ ഓപ്പണ്‍ ആയ വിന്‍ഡോകള്‍ ക്ലോസ് ആയിട്ടുണ്ടാകും .
പിന്നെ വിന്‍ഡോസ് കീ പ്രസ് ചെയ്യുക.
തുടര്‍ന്ന് ആരോ കീ ഉപയോഗിച്ച് ഷട്ട് ഡൌണ്‍ മെനുവില്‍ എത്തുക
എന്റര്‍ അമര്‍ത്തുക.
അപ്പോള്‍ ഷട്ട് ഡൌണ്‍ വിന്‍ഡോ പ്രത്യക്ഷപ്പെടും .
അതില്‍ ഷട്ട് ഡൌണ്‍ സെലക്ട് ചെയ്ത് എന്റര്‍ അമര്‍ത്തിയാല്‍ കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യും .
അതുപോലെത്തന്നെ Windows key + D അമര്‍ത്തി ആരോ കീ ചലിപ്പിച്ച് നമുക്ക് ഡസ്ക്‍ടോപ്പിലെ ഇഷ്ടമുള്ള അപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാം
ATM കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കുന്നതെങ്ങനെ ?
പല സ്കൂളുകളിലും ശമ്പളം ഇപ്പോള്‍ ബാങ്ക് വഴി ആയിത്തുടങ്ങി . പലരും പണ്ടേ
ATM കാര്‍ഡ് ഉപയോഗിക്കുന്നവരുണ്ടായിരിക്കും . എങ്കിലും ചിലര്‍ക്ക് ഇത് ഒരു
പുതുമയാര്‍ന്ന അനുഭവമായിരിക്കണം ; കേട്ടുപരിചയമുണ്ടായിരിക്കുമെങ്കിലും !
അത്തരക്കാര്‍ക്കുവേണ്ടി ഒരു കൈത്താങ്ങായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഉപയോഗിക്കാം
ഓഡിയോ വിവരണം മലയാളത്തിലാണ്
click below to see SBT ATM Animation
കടപ്പാട്: ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ചത്
അത്തരക്കാര്‍ക്കുവേണ്ടി ഒരു കൈത്താങ്ങായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഉപയോഗിക്കാം
ഓഡിയോ വിവരണം മലയാളത്തിലാണ്
click below to see SBT ATM Animation
കടപ്പാട്: ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ചത്
No comments:
Post a Comment