ഈ ബ്ലോഗിലെ വിവരങ്ങള്‍ അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും എനിക്ക് വ്യക്തിപരമായോ ബ്ലോഗിനോ യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല. CERT Question Bank

INKSCAPE

  

  ഇങ്ക് സ്കേപ്പ് വെക്ടര്‍ ഗ്രാഫിക്ക്സ്

Application > Graphics > Inkscape എന്ന രീതിയില്‍ Ink scape Open ചെയ്യുക
Tool ബാറിലെ Create rectangles and squares എന്ന ടൂളില്‍ ക്ലിക്ക് ചെയ്ത് പേജില്‍ ഒരു ചതുരം വരയ്ക്കുക.

ചതുരത്തിന്റെ Width 600 px ഉം Height 150 Px ഉം ആയി സെറ്റ് ചെയ്യുക.
ഇതിന്റെ ഫില്‍ കളര്‍ ഒഴിവാക്കാനായി Object Menu വിലെ Fill and Stroke എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ ഫില്‍ എന്ന ടാബിനു കീഴിലുള്ള X മാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക .ഇവിടെ സ്ട്രോക്ക് ഉണ്ടെങ്കില്‍ മാത്രമെ ചതുരത്തിന്റെ ഔട്ട് ലൈന്‍ കാണാന്‍ സാധിക്കൂ അതിനായി സ്ട്രോ ക്ക് പെയിന്റിലെ ഏതെങ്കിലും ഒരു കളറില്‍ ക്ലിക്ക് ചെയ്തതിനുശേഷം സ്ട്രോക്ക് വിഡ്ത്ത് 1 ആയി സെറ്റ് ചെയ്യുക
Create rectangles and squares എന്ന ടൂളില്‍ ക്ലിക്ക് ചെയ്ത് പേജില്‍ വീണ്ടും ഒരു ചതുരം വരയ്ക്കുക. ചതുരത്തിന്റെ Width 150 px ഉം Height 150 Px ഉം ആയി സെറ്റ് ചെയ്യുക. ചതുരം സെലക്ട് ചെയ്ത് ലോഗോയിലെ കളറിന് സമാന മായ കളറില്‍ ക്ലിക്ക് ചെയ്യുക .കളറിന് ഇന്റന്‍സിറ്റിപോരാ എങ്കില്‍ താഴെ ക്കാണുന്ന ഫില്‍ എന്ന ഭാഗത്തെ ഒപ്പാസിറ്റി കൂട്ടി കൊടുത്താല്‍ മതി.
കളര്‍ പെല്ലറ്റില്‍ അനുയോജ്യമായ നിറം ഇല്ലാ എങ്കില്‍ Object Menu വിലെ Fill and Stroke എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ ഫില്‍ എന്ന ടാബിനു കീഴിലുള്ള അനുയോജ്യമായ നിറം തിരഞ്ഞെടുക്കാം
അടുത്തതായി രണ്ടാമത്തെ ചതുരം വരയ്ക്കാംഇതിനായി ഒന്നാമത്തെ ചതുരം സെലക്ഷന്‍ ടൂള്‍ ഉപയോഗിച്ച് സെലക്ട് ചെയ്ത് റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Duplicate എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതി
വലത്തേക്കുള്ള ആരോ കീ അല്ലങ്കില്‍ മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയത് അനുയോജ്യമായ സ്ഥലത്തേക്ക് ഇതിനെ മാറ്റുക . ചതുരം സെലക്ട് ചെയ്ത് ലോഗോയിലെ കളറിന് സമാന മായ കളറില്‍ ക്ലിക്ക് ചെയ്യുക
അടുത്തതായി ഈ ചതുരത്തിന്റെ Duplicate എടുത്ത് ആദ്യം ചെയ്തതതുപോലെ തന്നെ വലത്തേക്ക് നീക്കുക. ഈ ചതുരത്തന് ആദ്യ രണ്ടു ചതുരത്തിനേക്കാള്‍ നീളം കൊടുക്കണം
അതിനായി ചതുരത്തിന്റെ Width 300 px ഉം Height 150 Px ഉം ആയി സെറ്റ് ചെയ്യുക ഇനി കളര്‍ നല്‍കാം . ചതുരം സെലക്ട് ചെയ്ത് ലോഗോയിലെ കളറിന് സമാനമായ കളറില്‍ ക്ലിക്ക് ചെയ്യുക .
അടുത്തതായി Zoom tool ഉപയോഗിച്ച് വലുതാക്കിയതിനുശേഷം


ഓരോ ചതുരവും അനുയോജ്യമായ സ്ഥലത്തേക്ക് ഡ്രാഗ് ചെയ്ത് മാറ്റുക
ഇനി ടെക്സ്റ്റ് ടൂള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാംIT ,@ ,School എന്നീ മൂന്ന് വാക്കുകള്‍ ടൈപ്പ് ചെയ്യുക . സെലക്ഷന്‍ ടൂള്‍ ഉപയോഗിച്ച് ടെക്സ്റ്റ് സെലക്ട് ചെയ്ത് വാക്കുകളുടെ മൂലകളില്‍ ഡ്രാഗ് ചെയ്ത് അനുയോജ്യ വലിപ്പത്തിലാക്കുക.
ടെക്സ്റ്റിന്റെ കളര്‍ മാറ്റണമെങ്കില്‍ കളര്‍ പെല്ലറ്റിലെ അനുയോജ്യമായ കളറില്‍ ക്ലിക്ക്
ചെയ്താല്‍ മതി.IT എന്ന വാക്കും School എന്ന വാക്കും ബോള്‍ഡാക്കണം
ലോഗോയുടെ അതേ വലിപ്പത്തില്‍ പേജ് സേവ് ചെയ്യണമെങ്കില്‍ ഫയല്‍ മെനുവിലെ പ്രോപ്പര്‍ട്ടീസ് ജാലകത്തിലെ റീസൈസ് പേജ് റ്റു കണ്ടന്റ് എന്ന ഭാഗത്തെ റീസൈസ് പേജ് റ്റു കണ്ടന്റ് ഓര്‍ സെലക്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതി
അടുത്തായി സെലക്ഷന്‍ ടൂള്‍ ഉപയോഗിച്ച് ലോഗോ മുഴുവനും സെലക്ട് ചെയ്ത് ശേഷം ഒബ്ജക്ട് മെനുവിലെ group ല്‍ ക്ലിക്ക് ചെയ്ത് എല്ലാ ഒബ്ജക്ട്കളും ഒന്നാക്കുക

            

                പൂവ് നിര്‍മ്മാണം




Inkscape തുറന്ന് Draw Free Hand Tool ഉപയോഗിച്ച് ഒരു വര വരയ്ക്കുക.


Edit മെനുവിലെ clone ലെ Create Tiled Clone എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

തുറന്ന് വരുന്ന ജാലകത്തിലെ symmetry എന്ന ഭാഗത്ത് PM Reflection എന്നും Rows and Columns എന്ന ഭാത്ത് 1 X 2 എന്നും തിരഞ്ഞെടുത്ത് Create ബട്ടണ്‍ ക്ലിക്ക് ചെയ്ത് ജാലകം ക്ലോസ് ചെയ്യുക.
Edit Path By Nodes എന്ന ടൂള്‍ തിരഞ്ഞെടുത്ത് ആദ്യം വരച്ച വരയില്‍ ക്ലിക്ക് ചെയ്ത് അല്‍പം ഡ്രാഗ് ചെയ്ത് ഇതളിന്റെ രൂപത്തിലാക്കുക
Selection ടൂള്‍ ഉപയോഗിച്ച് ഇതളിനെ സിലക്ട് ചെയ്ത് Edit മെനുവിലെ clone ല്‍ നിന്നും നും Unlink Clone സെലക്ട് ചെയ്യുക
ഇതള്‍ മുഴുവനായും Select ചെയ്തതിനുശേഷം Path Menu വിലെ Union ക്ലിക്ക് ചെയ്യുക
Selection tool ഉപയോഗിച്ച് ഇതള്‍ Select ചെയ്തതിനുശേഷം കളര്‍ പെല്ലറ്റില്‍ നിന്നും അനുയോജ്യമായ കളര്‍ തിരഞ്ഞടുത്തിനുശേഷം വീണ്ടും ഒന്ന്കൂടി ഇതളില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഇതള്‍ Rotate ചെയ്യാന്‍ തയ്യാറായികഴിഞ്ഞു.
ഇതളിന്റെ മധ്യത്തില്‍ കാണുന്ന + ചിഹ്നം Rotate ചെയ്യുന്ന ആക്സിസ് ആണ് . ഇത് ഡ്രാഗ് ചെയ്ത് ഇതളിന്റെ താഴെ ഭാഗത്ത് ആയി ക്രമീകരിക്കുക.
ഇതളില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Duplicate എടുക്കുക.മൂലയില്‍ ക്ലിക്ക് ചെയ്ത്അല്‍പം താഴേക്ക് ഡ്രാഗ് ചെയ്യുക വീണ്ടും Duplicate എടുക്കുക അല്‍പം താഴേക്ക് ഡ്രാഗ് ചെയ്യുക ഇങ്ങനെ ഇതളുകള്‍ ചേര്‍ത്ത് വച്ച് പൂവ് പൂര്‍ത്തിയാക്കുക.
ഇതളുകളുടെ വരകള്‍ തെളിച്ചും വേറെ നിറത്തിലും നല്‍കണമെങ്കില്‍ ആദ്യം Selection Tool എടുത്ത് എല്ലാ ഇതളുകളും Select ചെയ്യുക. Object Menu വിലെ Fill and Stroke തിരഞ്ഞെടുക്കുക.
തുറന്ന് വരുന്ന ജാലകത്തില്‍ Stroke Paint എന്ന സ്ഥലത്തില്‍ നിന്നും കളറും Stroke Style ലെ width എന്ന ഭാഗത്ത് മാറ്റങ്ങള്‍ വരുത്തി വരയുടെ Thickness ഉം മാറ്റാം.
പൂവിന്റെ മധ്യഭാഗം കൂടുതല്‍ ഭംഗിയാക്കണമെങ്കില്‍ അവിടെ കൂടുതല്‍ ഇതളുകളുള്ള ഒരു Star വച്ചാല്‍ മതിയാകും ഇതിനായി Create Stars and Polygon എന്ന ടൂള്‍ Select ചെയ്ത് മുകളില്‍ Corner എന്ന ഭാത്ത് മൂലകളുടെ എണ്ണം അന്‍പതോ അറുപതോ ആക്കുക.
Fill and Stroke ഉപയോഗിച്ച് കൂടുതല്‍ ഭംഗിയാക്കിയതിനുശേഷം അനുയോജ്യമായ വലിപ്പത്തില്‍ പൂവിന്റ നടുക്കായി ക്രമീകരിക്കുക

Selection Tool ഉപയോഗിച്ച് പൂവ് മുഴുവനായും Select ചെയ്തതിനു ശേഷം Object Menu വിലെ Group ക്ലിക്ക് ചെയ്യുക 

.......................................................................................................................................




ഗേറ്റ് നിര്‍മ്മാണം
INKSCAPE തുറന്ന് Create Circle tool എടുത്ത് സ്ക്രീനില്‍ ഒരു വൃത്തം വരയ്ക്കുക
Edit Path by nodes എന്ന ടൂള്‍ ഉപയോഗിച്ച് വൃത്തത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന നോടുകളില്‍ വൃത്താകൃതിയില്‍ ഉള്ളതിനെ തിരഞ്ഞെടുത്ത് ഡ്രാഗ് ചെയ്താല്‍ വുത്തം അര്‍ദ്ധവൃത്തമായി മാറും.
സെലക്ഷന്‍ ടൂള്‍ ഉപയോഗിച്ച് അര്‍ദ്ധവൃത്തത്തെ സെലക്ട് ചെയ്യുക റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡൂപ്ലിക്കേറ്റ് തിരഞ്ഞെടുക്കുക
അടുത്തതായി ഡൂപ്ലിക്കേറ്റിന്റെ വലിപ്പം കുറക്കണം .ഇതിനായി സെലക്ട് ചെയ്തതിനുശേഷം ctrl ഉം Shift കി യും ഒരുമിച്ച് അമര്‍ത്തികൊണ്ട് ഏതെങ്കിലും ഒരുമൂലയില്‍ നിന്ന് അകത്തേക്ക് ഡ്രാഗ് ചെയ്താല്‍ എല്ലാ വശത്ത് നിന്നും വലിപ്പം ഒരേ പോലെ കുറയുംഇപ്പോള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഒരു തവണ കൂടി ആവര്‍ത്തിച്ച് രണ്ടാമത്തെ അര്‍ദ്ധവൃത്തത്തേക്കാള്‍ ചെറുതായ ഒരു ഡൂപ്ലിക്കേറ്റ് കൂടി ഉണ്ടാക്കുക . പുതിയ അര്‍ദ്ധവൃത്തങ്ങള്‍ക്ക് കളര്‍ പെല്ലറ്റില്‍ ക്ലിക്ക് ചെയ്ത് വ്യത്യസ്ഥ നിറങ്ങള്‍ കൊടുക്കുക
ടെക്സ്റ്റ് ടൂള്‍ ഉപയോഗിച്ച് സ്കൂളിന്റെ പേര് ടൈപ്പ് ചെയ്യുക. ആവശ്യത്തിന് വലിപ്പവും നിറവും നല്‍കുക. ഷിഫ്റ്റ് കി ഉപയോഗിച്ച് സ്കൂളിന്റെ പേരും രണ്ടാമത്തെ അര്‍ദ്ധവൃത്തവും ഒരുമിച്ച് സെലക്ട് ചെയ്തതിനുശേഷം ടെക്സ്റ്റ് മെനുവിലെ പുട്ട് ഓണ്‍ പാത്ത് തിരഞ്ഞെടുക്കുക
ടെക്സ്റ്റ് ടൂള്‍ തിരഞ്ഞെടുത്ത് പേരിന്റെ ആദ്യം ക്ലിക്ക് ചെയ്തതിനു ശേഷം സ്പെയ്സ് കി ഉപയോഗിച്ച് സ്ഥാനം കമാനത്തിന്റ മധ്യഭാഗത്തായി കൃമീകരിക്കുക.
അടുത്തതായി രണ്ടാമത്തെ അര്‍ദ്ധവൃത്തത്തിന്റെ ഫില്‍ കളറും സ്ട്രോക്കും ഒഴിവാക്കണം. ഇതിനായി രണ്ടാമത്തെ അര്‍ദ്ധവൃത്തത്തം തിരഞ്ഞെടുത്തതിനു ശേഷം ഒബ്ജക്ട് മെനുവിലെ ഫില്‍ ആന്‍ഡ് സ്ട്രോക്ക് എന്ന ഓപ്ഷനിലെ ഫില്‍ എന്ന ഭാഗത്തും സ്ട്രോക്ക് പെയിന്റ് എന്നഭാഗത്തും No Paint എന്നത് തിരഞ്ഞെടുക്കുക.
ഇപ്പോള്‍ രണ്ടാമത്തെ അര്‍ദ്ധവൃത്തം സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമാകും.
അടുത്തതായി ഒന്നാമത്തെ അര്‍ദ്ധവൃത്തവും മൂന്നാമത്തെ അര്‍ദ്ധവൃത്തവും ഒരുമിച്ച് സെലക്ട് ചെയ്തതിനു ശേഷം പാത്ത് മെനുവിലെ ഡിഫ്രന്‍സില്‍ ക്ലിക്ക് ചെയ്യുക

...................................................................................................................................


വൃത്തസ്തംഭം
Inkscape തുറന്ന് ടൂള്‍ ബോക്സില്‍ നിന്ന് ചതുരം വരക്കുന്നതിനുള്ള ടൂള്‍ തിരഞ്ഞെടുക്കുക
വൃത്തം വരക്കുന്നതിനുള്ള ടൂള്‍ തിരഞ്ഞെടുത്ത് ചതുരത്തിന്റെ ഒരു വശത്ത് ചതുരത്തിന്റെ വീതി വ്യാസമാകതക്ക വിധത്തില്‍ ഒരു വൃത്തം വരയ്ക്കുക

 വൃത്തത്തില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Duplicate ക്ലിക്ക് ചെയ്യുക.
ആരോ കീ ഉപയോഗിച്ച് ചതുരത്തിന്റെ മറുവശത്തേക്ക് ഒരു വൃത്തം മാറ്റുക.

ഒരു വൃത്തവും ചതുരവും Shift കി അമര്‍ത്തിപ്പിട‌ച്ച് ക്ലിക്ക് ചെയ്ത് ഒരുമിച്ച് സെലക്ട് ചെയ്യുക
Path മെനുവിലെ Union തിരഞ്ഞെടുക്കുക
താഴെയുള്ള Gradient ടൂളില്‍ ക്ലിക്ക് ചെയ്തതിനുശേഷം മുകളില്‍ ഉള്ള റേഡിയല്‍ ഗ്രേഡിയന്റ് ടൂള്‍ തിരഞ്ഞെടുത്ത് ചതുരവും വൃത്തവും കൂടിച്ചേര്‍ന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക
മുകളിലുള്ള നോഡ് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് അതിന്റ നീളം കുറയ്ക്കുക.
വലത്തേക്കുള്ള നോഡ് നന്നായി നീട്ടി വയ്ക്കുക. മദ്ധ്യത്തിലുളള നോഡില്‍ ക്ലിക്ക് ചെയ്തതിനുശേഷം കളര്‍ പെല്ലറ്റില്‍ നിന്ന് വെള്ള തിരഞ്ഞെടുക്കുക . മുകളിലേക്കുള്ള നോഡ് തിരഞ്ഞെടുത്ത് കടുത്ത നിറത്തില്‍ ക്ലിക്ക് ചെയ്യുക.


ഗോളം നിര്‍മ്മാണം


ചിത്രങ്ങള്‍ക്ക് ത്രിമാന രൂപം നല്‍കാന്‍ Inkscape
inkscape tools ല്‍ നിന്ന് ക്രിയേറ്റ് സര്‍ക്കിള്‍സ് ടൂള്‍ തിരഞ്ഞെടുക്കുക.
സര്‍ക്കിള്‍ വരയ്ക്കുമ്പോള്‍ ചിലപ്പോള്‍ അത് പൂര്‍ണ്ണവൃത്തമാകണമെന്നില്ല.
അങ്ങനെ വന്നാല്‍ swich to segment എന്ന ഈ ടൂളുകളിലെ പൂര്‍ണ്ണ വൃത്തമായിട്ടുള്ള മൂന്നാമത്തെ ടൂള്‍ തിരഞ്ഞെടുത്താല്‍ മതി.
 അടുത്തതായി ടൂള്‍സുകള്‍ക്ക് താഴെയുള്ള ആരോമാര്‍ക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്നടൂള്‍സില്‍ നിന്നും gradient തിരഞ്ഞെടുക്കുക
.
മുകള്‍ ഭാഗത്ത് create radial gradient എന്ന ഭാഗത്ത് തന്നെയാണ് സിലക്ഷന്‍ എന്ന് ഉറപ്പുവരുത്തുക.
അടുത്തതായി സര്‍ക്കിളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന റേഡിയല്‍ ഗ്രേഡിയന്റ് ടൂളിന്റെ നടുഭാഗത്തുള്ള ചതുരത്തില്‍ ക്ലിക്ക് ചെയ്ത് വെളുപ്പ് അല്ലെങ്കില്‍ ആഷ് കളര്‍ തിരഞ്ഞെടുക്കുക
മുകള്‍ ഭാഗത്ത് ഉള്ള വൃത്തത്തില്‍ ക്ലിക്ക് ചെയ്തതിനുശേഷം ഏതെങ്കിലും കടുത്ത നിറം ക്ലിക്ക് സെലക്ട് ചെയ്യുക
ടൂളിന്റെ മദ്ധ്യഭാഗത്ത് ഉള്ള ചതുരത്തെ ഡ്രാഗ് ചെയ്ത് ഒരു വശത്തേക്ക് ആക്കുക ഇപ്പോള്‍ വൃത്തം ഒരു ഗോളമായിട്ടുണ്ടാകും

No comments:

Post a Comment