Windows Malayalam in Ubuntu
ഉബുണ്ടുവില്‍ Unicode
Malayalam Fonts ആണ് ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍
ഓഫീസുകളിലും ഇതു തന്നെ ഉപയോഗിക്കണമെന്ന് ഗവ . ഉത്തരവ് ഉള്ളതാണ്. അതുകൊണ്ട്
സര്‍ക്കാര്‍ ഓഫീസുകള്‍ തമ്മില്‍ മലയാളത്തിലുള്ള E mail വായിക്കുന്നതിന്
Font പ്രശ്നം ഉണ്ടാകാറില്ല. എന്നാല്‍ പുറത്തുള്ള ചില ഏജന്‍സികളും മറ്റും
Windows ല്‍ പ്രവര്‍ത്തിക്കുന്ന ISM Software ആണ് മലയാളത്തിനു വേണ്ടി
ഉപയോഗിക്കുന്നത്. അവരുടെ സിസ്റ്റത്തില്‍ ഇത് വായിക്കാന്‍ കഴിയുന്നതുകൊണ്ട്
മറ്റെല്ലാവര്‍ക്കും ഇത് വായിക്കാം എന്നാണ് അവരുടെ ധാരണ. ഇങ്ങനെ Mail
അയയ്ക്കുന്നവര്‍ pdf format ലേയ്ക്ക് മാറ്റി അയയ്ക്കുകയായിരുന്നെങ്കില്‍
പ്രശ്നമില്ലായിരുന്നു. പക്ഷേ പലരും അങ്ങനെ ചെയ്യുന്നില്ല…..
ഈ പ്രശ്നം മറികടക്കാന്‍ ഉബുണ്ടുവില്‍ ISM Fonts ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.- ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ISM Fonts ഡൗണ്‍ലോഡ് ചെയ്യുക.
- ലഭിച്ച zip folder ല്‍ right click ചെയ്ത് extract here നല്‍കുക.
- പുതുതായി ലഭിച്ച ism_fonts എന്ന folder തുറക്കുക.
- Edit – Select all
- Edit – Copy എന്ന ക്രമത്തില്‍ കോപ്പി ചെയ്യുക.
- ism_fonts എന്ന ഫോള്‍ഡര്‍ close ചെയ്യാം.
- Application – Accessories – Terminal
- sudo nautilus എന്ന് type ചെയ്ത് Enter അമര്‍ത്തുക.
- Password ചോദിക്കും. അത് type ചെയ്യുക.Enter അമര്‍ത്തുക (type ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണില്ല)
- ഇടതുവശത്ത് കാണുന്ന File System ക്ലിക്ക് ചെയ്യുക.
- usr - share - fonts - truetype - ttf-malayalam-fonts എന്ന ക്രമത്തില്‍ തുറക്കുക.
- Edit - Paste.
- എല്ലാ ഫോള്‍ഡറുകളും close ചെയ്യുക.
താഴെക്കൊടുത്തിരിക്കുന്ന Windows Mal.Testing File ഡൗണ്‍ലോഡ് ചെയ്ത്
വായിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. കഴിയുന്നില്ലെങ്കില്‍
മാത്രം, കൊടുത്തിരിക്കുന്ന ttf-mscorefonts-installer ഡൗണ്‍ലോഡ് ചെയ്ത്
Install ചെയ്യുക.
മലയാളത്തില്‍ ടൈപ്പ് ചൈയുന്നതെങ്ങിനെ?
മലയാളിയായ കംപ്യൂട്ടര്‍ അറിയാവുന്ന ഏതൊരാളുടെയും ആഗ്രഹമാണ് മലയാളത്തില്‍ ടൈപ്പ് ചെയ്യുക എന്നത്.ആദ്യ ഘട്ടത്തില്‍ എളുപ്പത്തിനായി എല്ലാവരും ഫൊണറ്റിക്ക് കീ ബോര്‍ഡ് ഉപയോഗിക്കുന്നു. ഫൊണറ്റിക്ക് കീ ബോര്‍ഡ് ഉപയോഗിച്ച് തുടങ്ങിയാല്‍ പിന്നീട് അതില്‍നിന്ന് മാറുന്നതിന് വിഷമമാണ് . ഫൊണറ്റിക്ക് കീ ബോര്‍ഡിന് പലപ്പോളും പ്രത്യേകം സോഫ്റ്റ്വെയറും ആവശ്യമാണ്. എന്നാല്‍
ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡില്‍ പരിചയിച്ചുകഴിഞ്ഞാല്‍ മലയാളം ടൈപ്പിങ്ങ്
വളരെ എളുപ്പമാകും എന്ന് മാത്രമല്ല വളരെ സമയലാഭവും ഉണ്ടാക്കും.ഇന്‍സ്ക്രിപ്റ്റ് എന്നത് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് ഇന്‍ഡ്യന്‍ ഭാഷകള്‍ക്കായി തയ്യാറാക്കിയ കീബോര്‍ഡ് ലേ-ഔട്ട് ആണ്. അതിനാല്‍
ഇതില്‍ ഒരു ഇന്‍ഡ്യന്‍ ഭാഷ ടൈപ്പ് ചെയ്യാന്‍ പരിചയിച്ച് കഴിഞ്ഞാല്‍ ഒരേ
സ്വരസ്ഥാനമുള്ള പല ഇന്‍ഡ്യന്‍ ഭാഷകളിലും ടൈപ്പ് ചെയ്യാന്‍ സാധിക്കും.യൂണിക്കോഡ് ഫോണ്ടില്‍ ടൈപ്പ് ചെയ്യാം എന്നത്കൊണ്ട് വിന്‍ഡോസ് ,ലിനക്സ് എന്നിവയില്‍ പ്രത്യേകം സോഫ്റ്റ്വെയറുകളോ,ഫോണ്ടുകളോ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നമുക്ക് മലയാളം ടൈപ്പിങ്ങ് സാധ്യമാകുന്നു.ISM പോലുള്ള പ്രഫഷണല്‍ സോഫ്റ്റ് വെയറുകളിലും ഇതേ കീ ബോര്‍ഡ് ലേ-ഔട്ടാണ് ഉള്ളത്.
ഇവിടെ നമ്മള്‍ അക്ഷര വിന്ന്യാസത്തിന്റെ സ്ഥാനങ്ങള്‍ക്കനുസിരിച്ചാണ്
ട്യൂട്ടോറിയല്‍ തയ്യാറാക്കിയിരിക്കുന്നത്.അതിനാല്‍ കാണാതെ പഠിക്കാന്‍
പറയുന്ന അക്ഷരങ്ങള്‍ മാത്രം കാണാതെ പഠിക്കുകയും അല്ലാത്തവയുടെ സ്ഥാനം
ഓര്‍ത്തിരിക്കുകയുമാണ് വേണ്ടത്.
മലയാള അക്ഷരങ്ങളെ ടൈപ്പിങ്ങിനായി നാലായി നമുക്ക് തിരിക്കാം
സ്വരാക്ഷരങ്ങള്‍
വ്യജ്ഞനാക്ഷരങ്ങള്‍
ചില്ലക്ഷരങ്ങള്‍
കൂട്ടക്ഷരങ്ങള്‍
ആദ്യം സ്വരാക്ഷരങ്ങളെ ക്കുറിച്ച് പഠിക്കാം
സ്വരാക്ഷരങ്ങള്‍
വ്യജ്ഞനാക്ഷരങ്ങള്‍
ചില്ലക്ഷരങ്ങള്‍
കൂട്ടക്ഷരങ്ങള്‍
ആദ്യം സ്വരാക്ഷരങ്ങളെ ക്കുറിച്ച് പഠിക്കാം
സ്വരാക്ഷരങ്ങള്‍ക്ക് രണ്ട് രീതിയില്‍ നിലനില്‍പ്പുണ്ട്
അക്ഷരങ്ങളായ്
ഉദാഃ അ ഇ ഉ ....
അക്ഷരങ്ങളുടെ സ്വരംചിഹ്നം മാത്രമായി
ഉദാഃ ിീ ു ൃ........
ഇവയ്ക്ക് ഒരു അക്ഷരത്തിന്റെ കൂടെ മാത്രമെ നിലനില്‍പ്പ് ഉള്ളൂ
സ്വരാക്ഷരങ്ങള്‍ അക്ഷരങ്ങള്‍ ആയി ടൈപ്പ് ചെയ്യണമെങ്കില്‍ Shift കി അമര്‍ത്തി വേണം ടൈപ്പ് ചെയ്യാന്‍ Shift കി അമര്‍ത്താതെ സ്വരാക്ഷരങ്ങള്‍ ടൈപ്പ് ചെയ്താല്‍ അക്ഷരങ്ങളുടെ സ്വരചിഹ്നം മാത്രമെ വരികയുള്ളൂ . ഇതിന്റെ ആവശ്യം പിന്നീട് നമ്മള്‍ പഠിക്കുന്നതാണ്
ഇനി നമുക്ക് ടൈപ്പിങ്ങ് ആരംഭിക്കാം
അക്ഷരങ്ങളായ്
ഉദാഃ അ ഇ ഉ ....
അക്ഷരങ്ങളുടെ സ്വരംചിഹ്നം മാത്രമായി
ഉദാഃ ിീ ു ൃ........
ഇവയ്ക്ക് ഒരു അക്ഷരത്തിന്റെ കൂടെ മാത്രമെ നിലനില്‍പ്പ് ഉള്ളൂ
സ്വരാക്ഷരങ്ങള്‍ അക്ഷരങ്ങള്‍ ആയി ടൈപ്പ് ചെയ്യണമെങ്കില്‍ Shift കി അമര്‍ത്തി വേണം ടൈപ്പ് ചെയ്യാന്‍ Shift കി അമര്‍ത്താതെ സ്വരാക്ഷരങ്ങള്‍ ടൈപ്പ് ചെയ്താല്‍ അക്ഷരങ്ങളുടെ സ്വരചിഹ്നം മാത്രമെ വരികയുള്ളൂ . ഇതിന്റെ ആവശ്യം പിന്നീട് നമ്മള്‍ പഠിക്കുന്നതാണ്
ഇനി നമുക്ക് ടൈപ്പിങ്ങ് ആരംഭിക്കാം
Shift കി അമര്‍ത്തിയാണ് ടൈപ്പ് ചെയ്യേണ്ടത്
Shift D അമര്‍ത്തിയാല്‍ അ എന്ന് വരുന്നു
Shift കി അമര്‍ത്തികൊണ്ട് അ യുടെ മുകളിലത്തെ കി
അമര്‍ത്തുക അത് ആ ആണ്
Shift കി അമര്‍ത്തികൊണ്ട് അ യുടെ വലത് വശത്തുള്ള കി
അമര്‍ത്തുക അത് ഇ ആണ്
Shift കി അമര്‍ത്തികൊണ്ട് ഇ യുടെ മുകളിലത്തെ കി
അമര്‍ത്തുക അത് ഈ ആണ്
Shift കി അമര്‍ത്തികൊണ്ട് ഇ യുടെ വലത് വശത്തുള്ള കി
അമര്‍ത്തുക അത് ഉ ആണ്
Shift കി അമര്‍ത്തികൊണ്ട് ഉ യുടെ മുകളിലത്തെ കി
അമര്‍ത്തുക അത് ഊ ആണ്
അ മുതല്‍ ഊ വരെ ടൈപ്പ് ചെയ്യാന്‍ ആകെ Shift D അ ആണെന്ന്
ഓര്‍ത്തിരുന്നാല്‍ മതി.
ഇനിയുള്ള അക്ഷരം ഋ ആണ് ഇതിന് വേണ്ടി
Shift = അമര്‍ത്തുക(ഋ വിന്റെ സ്ഥാനം ഓര്‍ത്ത് വയ്ക്കുക)
ഇനിയുള്ള അക്ഷരങ്ങള്‍ അടുത്തുത്താണ്
Shift Z അമര്‍ത്തുക അത് എ ആണ് (ഇത് ഓര്‍ത്ത് വയ്ക്കുക)
എ യുടെ മുകളില്‍ (Shift S) ഏ ഉണ്ട് അതിന്റെ മുകളിലത്തെ കി ഐ ആണ്
അതിന്റ മുകളിലത്തെ കീകള്‍ നംപര്‍ ആണ് നംപര്‍കീകളുടെ
നിരയില്‍ ആദ്യത്തേത് അമര്‍ത്തി നോക്കൂ
(Shift ~) ഒ കിട്ടിയില്ലേ
ഇങ്ങനെ അടുത്തടുത്ത അക്ഷരങ്ങള്‍തമ്മിലുള്ള ബന്ധം ഓര്‍ത്തിരുന്നാല്‍
ചുരുക്കും ചില അക്ഷരങ്ങള്‍ മാത്രം കാണാതെപഠിച്ച് മലയാളം ടൈപ്പിങ്ങ്
എളുപ്പത്തില്‍ പഠിക്കാം
ഇനി ഇടതു ഭാഗത്ത് ഉള്ള കീകളില്‍ ബാക്കിയുള്ളത് A,Q ഉം
ആണ് അവ യഥാകൃമം ഓ,ഔ എന്നിവയാണ്
ഇനി ആകെ ബാക്കിയുള്ള സ്വരാക്ഷരങ്ങള്‍
അം അഃ എന്നിവയാണ്
ഇതില്‍ അം അ യോട് കൂടി Shift ഇല്ലാതെ x അമര്‍ത്തിയും അഃ കിട്ടാന്‍ അ യോട് കൂടി Shift _ അമര്‍ത്തിയാല്‍ മതി
ഇപ്പോള്‍ അ മുതല്‍ അം വരെ ടൈപ്പ് ചെയ്യാന്‍ നാം പഠിച്ചു
ഇതിനായി ഓര്‍ത്തിരിക്കേണ്ട കീകള്‍ ഏതൊക്കെയാണ്
അ Shift D
ഋ Shift =
എ Shift Z
ഒ Shift ~
അം ന് X ഉം അഃ ക്ക് Shift_
ഇനി ഒരു അഞ്ച് തവണ അ മുതല്‍ അം വരെ ടൈപ്പ് ചെയ്ത് നോക്കൂ
അടുത്തതായി വ്യഞ്ജനങ്ങിലേക്ക് പോകാം ഇവിടെ ഒരു കീയില്‍
ത്തില്‍ രണ്ട് അക്ഷരങ്ങള്‍ വിന്യസിച്ചിരിക്കുന്നു.
കഖഗഘങ
ചഛജഝഞ
ടഠഡഢണ
തഥദധന
പഫബഭമ
എന്നീ 25 അക്ഷരങ്ങള്‍ പഠിക്കുവാനായി വളരെ എളുപ്പമാണ്.
ഇവയിലെ ഓരോ നിരയിലേയും ആദ്യാക്ഷരങ്ങളുംഅഞ്ചാമത്ത
അക്ഷരവും പഠിച്ചാല്‍ മതി
ക K യിലാണ്
ച കയുടെ വലത് വശത്തുള്ള കീ അല്ല അതിന്റെ അപ്പുറത്തേതാണ്
ട ച യുടെ വലത് വശത്താണ്
ത L ആണ്
പ H ആണ്
കചടതപ എവിടെയാണെന്ന് മനസിലായോ എങ്കില്‍ ബാക്കി പഠിക്കാം
ക ,Shift ക അതിന്റ മുകളിലത്തെ കീ Shift അതേ കീഎന്നിങ്ങനെ ഒന്നമര്‍ത്തി നോക്കൂ
കഖഗഘ ആയില്ലേ
ഇത്പോലെ
ചഛജഝ, ടഠഡഢ തഥദധ പഫബഭ
എന്നിവ പെട്ടെന്ന് കണ്ട് പിടിക്കാനായില്ലേ?
ഇനി ഒരല്പം കാണാപ്പാഠം.........
ങ Shift U
ഞ shift ]
ണ Shift C
ന Vയില്‍
മ C യില്‍
കഖഗഘങ
ചഛജഝഞ
ടഠഡഢണ
തഥദധന
പഫബഭമ
ഇങ്ങനെ ഒരു അഞ്ച് പ്രാവശ്യം ടൈപ്പ് ചെയ്യൂ
വീണ്ടും കുറച്ച് കാണാപ്പാഠം.................
യ / ?എന്ന കീയില്‍
ര യും റ യും J എന്ന കീയില്‍
ല യും ള യും N എന്ന കീയില്‍
വ യും ഴ യും B എന്ന കീയില്‍
ശ യും സ യും M എന്ന കീയില്‍
ഷ Shift,< എന്ന കീയില്‍
ഹ U എന്ന കീയില്‍
എല്ലാ അക്ഷരങ്ങളും എത്ര എളുപ്പം കഴിഞ്ഞു
ഇനി നമുക്ക് ക കാ കി കീ പഠിക്കാം
ക യ്ക്ക് K അമര്‍ത്തണം
കാ യ്ക്ക് വേണ്ടി കയുംShift ഇല്ലാതെ ആ യുംഅമര്‍ത്തുക
കി കയും Shift ഇല്ലാതെ ഇ യുംഅമര്‍ത്തുക
കീ കയും Shift ഇല്ലാതെ ഈ യുംഅമര്‍ത്തുക
കു എങ്ങനെ ആയിരിക്കും.....
അങ്ങനെ കം കഃ വരെ ടൈപ്പ് ചെയ്യുക
ഇനി ചചാചിചീ.......................
എല്ലാ ചില്ലക്ഷരങ്ങളും ടൈപ്പ് ചെയ്യുന്നത് ഒരുപോലെയാണ്
ല്‍ ലD]
ള്‍ ളD]
ര്‍ രD]
ന്‍ നD]
ണ്‍ ണD]
എല്ലാ കൂട്ടക്ഷരങ്ങളും ഒരുപോലെയാണ് ടൈപ്പ് ചെയ്യുന്നത്. ഏതെല്ലാം
അക്ഷരങ്ങള്‍കൂടിയാണോ ആ അക്ഷരം ഉണ്ടാകുന്നത് ആ അക്ഷരങ്ങള്‍
d വച്ച് ചേര്‍ത്തെഴുതിയാല്‍മതി
ക്ക കdക
ങ്ങ ങdങ
ച്ച ചdച
പ്പ പdപ
റ്റ റdറ
ന്റ നdറ
ഞ്ച ഞdച
ങ്ക ങdക
മ്പ മdപ
ക്ഷ കdഷ
ന്ദ നdദ
ഒരുപാട് നന്ദി... ഇത്രയും സിമ്പിളായി മലയാളം എഴുതാൻ പഠിപ്പിച്ചു തന്നതിന്...
ReplyDeleteHii
ReplyDeleteഎന്റെ ലാപ്പിൽ ഞാൻ മലയാളം ടൈപ്പ് ചെയ്തിരുന്നതാണ്. But പുതിയ OS ഇൻസ്റ്റാൾ ചെയ്ത ശേഷം എനിക്ക് ISM ഉപയോഗിച്ച ടൈപ്പ് ചെയ്യുമ്പോൾ Shift +D = അ ക്ക് പകരം ഇപ്പോൾ Shift +D = റ ആണ് വരുന്നത്. ഇത് എങ്ങനെ ശരിയാക്കും? Pls Help