ഈ ബ്ലോഗിലെ വിവരങ്ങള്‍ അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും എനിക്ക് വ്യക്തിപരമായോ ബ്ലോഗിനോ യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല. CERT Question Bank

Windows Malayalam in Ubuntu

ഉബുണ്ടുവില്‍ Unicode Malayalam Fonts ആണ് ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇതു തന്നെ ഉപയോഗിക്കണമെന്ന് ഗവ . ഉത്തരവ്  ഉള്ളതാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ തമ്മില്‍ മലയാളത്തിലുള്ള E mail വായിക്കുന്നതിന് Font പ്രശ്നം ഉണ്ടാകാറില്ല. എന്നാല്‍ പുറത്തുള്ള ചില ഏജന്‍സികളും മറ്റും Windows ല്‍ പ്രവര്‍ത്തിക്കുന്ന ISM Software ആണ് മലയാളത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അവരുടെ സിസ്റ്റത്തില്‍ ഇത് വായിക്കാന്‍ കഴിയുന്നതുകൊണ്ട് മറ്റെല്ലാവര്‍ക്കും ഇത് വായിക്കാം എന്നാണ് അവരുടെ ധാരണ. ഇങ്ങനെ Mail അയയ്ക്കുന്നവര്‍ pdf  format ലേയ്ക്ക്  മാറ്റി അയയ്ക്കുകയായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ പലരും അങ്ങനെ ചെയ്യുന്നില്ല…..
ഈ പ്രശ്നം മറികടക്കാന്‍ ഉബുണ്ടുവില്‍ ISM Fonts ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
  1. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ISM Fonts ഡൗണ്‍ലോഡ് ചെയ്യുക.
  2. ലഭിച്ച zip folder ല്‍ right click ചെയ്ത് extract here നല്‍കുക.
  3. പുതുതായി ലഭിച്ച  ism_fonts എന്ന  folder തുറക്കുക.
  4. Edit – Select all
  5. Edit – Copy എന്ന ക്രമത്തില്‍ കോപ്പി ചെയ്യുക.
  6. ism_fonts എന്ന ഫോള്‍ഡര്‍ close ചെയ്യാം.
  7. Application – Accessories – Terminal
  8. sudo nautilus എന്ന് type ചെയ്ത് Enter അമര്‍ത്തുക.
  9. Password ചോദിക്കും. അത് type ചെയ്യുക.Enter അമര്‍ത്തുക (type ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണില്ല)
  10. ഇടതുവശത്ത് കാണുന്ന File System ക്ലിക്ക് ചെയ്യുക.
  11. usr  -  share  -  fonts  -  truetype  -  ttf-malayalam-fonts എന്ന ക്രമത്തില്‍ തുറക്കുക.
  12. Edit  -  Paste.
  13. എല്ലാ ഫോള്‍ഡറുകളും close ചെയ്യുക.
താഴെക്കൊടുത്തിരിക്കുന്ന Windows Mal.Testing File ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. കഴിയുന്നില്ലെങ്കില്‍ മാത്രം, കൊടുത്തിരിക്കുന്ന ttf-mscorefonts-installer ഡൗണ്‍ലോഡ് ചെയ്ത് Install ചെയ്യുക.

നിലവിലുള്ള ഫയലുകള്‍ കളയാതെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം.

നിലവിലുള്ള ഫയലുകള്‍ കളയാതെ ഉബുണ്ടു reinstall ചെയ്യാവുന്നതാണ്. root,home എന്നീ പാര്‍ട്ടീഷനുകളുള്ള കമ്പ്യൂട്ടറുകളില്‍ ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. നിലവിലുള്ള version മാറ്റി പുതിയത് ചെയ്യാനും ഈ രീതി ഉപയോഗിക്കാവുന്നതാണ്. ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പിലൂടെ മുന്നോട്ടു പോയി disk partition സ്റ്റെപ്പില്‍ എത്തിച്ചേരുക. ഇവിടെ root partition ഏതാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. used space നോക്കി ഇത് കണ്ടെത്താവുന്നതാണ്. Edubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യുട്ടറുകളില്‍ used എന്നത് 8GB യ്ക്കും 9GB യ്ക്കും ഇടയ്ക്കുള്ളതായിരിക്കും root partition.ചുവടെ ചിത്രം നോക്കുക.
  • root partition സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്നു വരുന്ന വിന്റോയില്‍ new partition size മാറ്റേണ്ടതില്ല. use as എന്നത് ext3 journaling file system സെലക്റ്റ് ചെയ്യുക. format partition ടിക്ക് ചെയ്യുക. mount point എന്നത് / സെലക്റ്റ് ചെയ്യുക. ok ക്ലിക്ക് ചെയ്യുക.
  • home partition ടൈപ്പ് ഏതാണെന്ന് കണ്ടെത്തുക(ext3/ext4). home partition സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക.

  • തുടര്‍ന്നു വരുന്ന വിന്റോയില്‍ new partition size മാറ്റേണ്ടതില്ല. use as എന്നത് നേരത്തേയുണ്ടായിരുന്ന home partition ടൈപ്പ് ഏതാണോ അത് സെലക്റ്റ് ചെയ്യുക(ext3/ext4). format partition ടിക്ക് ചെയ്യരുത് . mount point എന്നത് /home സെലക്റ്റ് ചെയ്യുക. ok ക്ലിക്ക് ചെയ്യുക.

  • തുടര്‍ന്ന് താഴെ കാണുന്ന പോലെ വിന്റോ ദൃശ്യമാകുന്നതാണ്. ഇതില്‍ home partition നേരെ format ടിക്ക് മാര്‍ക്ക് ഇല്ലെന്ന് ഉറപ്പു വരുത്തുക.
  • forward ക്ലിക്ക് ചെയ്ത് installation പൂര്‍ത്തിയാക്കുക.

ഉബുണ്ടുവില്‍ ബ്ലൂടൂത്ത് വഴി ഇന്റര്‍നെറ്റ്

ഉബുണ്ടുവില്‍ ബ്ലൂടൂത്ത് വഴി ഇന്റര്‍നെറ്റ്

  • മൊബൈല്‍ ഫോണില്‍ നിന്നും ബ്ലൂടൂത്ത് വഴി ഉബുണ്ടുവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി system-preferences മെനുവില്‍ Bluetooth Manager ഇല്ലാത്ത സിസ്റ്റങ്ങളില്‍ blueman എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ചുവടെ കൊടുത്തിരിക്കുന്ന കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് enter ചെയ്ത് blueman ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
        sudo apt-get update
        sudo apt-get install blueman
  • ഫോണിലും ലാപ്ടോപ്പിലും Bluetooth ആക്ടിവേറ്റ് ചെയ്യുക. അതിനു ശേഷം system-preferences-Bluetooth managerഎന്ന ക്രമത്തില്‍ തുറക്കുക.
  • ശേഷം ഫോണിന്റെ ഐക്കണില്‍ right click ചെയ്ത് pair എന്ന option തെരഞ്ഞെടുക്കുക. ഫോണ്‍ ലാപ്ടോപ്പുമായി pair ചെയ്യുക. വീണ്ടും ഫോണിന്റെ ഐക്കണില്‍ right click ചെയ്ത് serial port എന്നതില്‍ dial up networking സെലക്റ്റ് ചെയ്യുക. ഫോണില്‍ വരുന്ന confirmation message ന് yes കൊടുക്കുക. വിന്റോയുടെ താഴെ success എന്ന മെസേജ് കാണാവുന്നതാണ്.

  • നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ചെയ്യുന്നതിന്നായി System-Preferences-Network connections എടുക്കുക. Mobile Broadband ക്ലിക്ക് ചെയ്യുക.ശേഷം Add ക്ലിക്ക് ചെയ്യുക.താഴെ മൊബൈല്‍ ഫോണിന്റെ പേര് കാണാം. Forward ക്ലിക്ക് ചെയ്യുക. വീണ്ടും Forward ക്ലിക്ക് ചെയ്യുക. Provider സെലക്റ്റ് ചെയ്ത ശേഷം Forward ക്ലിക്ക് ചെയ്യുക. select your plan എന്നതില്‍ ശരിയായ plan സെലക്റ്റ് ചെയ്യുക. ഇവിടെ bsnl connection ഉള്ളവര്‍ my plan is not listed എന്ന option സെലക്റ്റ് ചെയ്ത ശേഷം താഴെ വരുന്ന ബോക്സില്‍ bsnlnet എന്ന് ടൈപ്പ് ചെയ്ത് forward ക്ലിക്ക് ചെയ്യുക.( മറ്റു കണക്ഷനുകളുള്ളവര്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് ശരിയായ പ്ലാന്‍ ഏതാണെന്ന് കണ്ടെത്തുക.)Apply ക്ലിക്ക് ചെയ്യുക. Connect automatically, available to all users എന്നീ options ടിക്ക് ചെയ്ത് Apply ക്ലിക്ക് ചെയ്യുക. close ചെയ്യുക. ഇത്രയും ചെയ്താല്‍ connection established എന്ന മെസേജ് ലഭിക്കുന്നതാണ്. connection establish ആകുന്നില്ലെങ്കില്‍ മുകളിലെ പാനലിലുള്ള നെറ്റ്‌വര്‍ക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്ത് mobile broadband എന്നതിനു താഴെയുള്ള connection name ല്‍ ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ചെയ്യുക. ഏതെങ്കിലും സമയത്ത് കണക്ഷന്‍ കിട്ടാതെ വരികയാണെങ്കില്‍ മൊബൈല്‍ ഓഫ് ചെയ്ത് ഓണ്‍ ചെയ്യുകയോ കമ്പ്യൂട്ടര്‍ restart ചെയ്യുകയോ വേണം
  • ഒരിക്കല്‍ pair ചെയ്താല്‍ ആ ഫോണ്‍ പിന്നീട് pair ചെയ്യേണ്ടതില്ല. dial up networking മുതല്‍ ചെയ്താല്‍ മതി. അതുപോലെ network connection ഓരോ തവണയും ചെയ്യേണ്ടതില്ല.  dial up connection ശരിയായാല്‍ മുകളിലെ പാനലിലെ network icon ല്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.

എച്ച്. ടി. എം. എല്‍ : ടെക്‌സ്റ്റ്

ടെക്‌സ്റ്റ് (എഴുത്ത്) ഫോര്‍മാറ്റ് ചെയ്യുന്ന ടാഗുകള്‍
1. <B>
ടെക്‌സ്റ്റ് ബോള്‍ഡ്(കടുപ്പത്തില്‍) ആയി കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഒട്ടു മിക്ക ടാഗുകളെയും പോലെ ഈ ടാഗിനും രണ്ട് ഭാഗം ഉണ്ട്. <B> എന്ന ടാഗിന്റെ ആരംഭവും പിന്നെ </B> എന്ന അവസാനവും. കടുപ്പത്തില്‍ ആക്കേണ്ട ടെക്‌സ്റ്റ് ഈ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.

ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<B>ജോസഫ് </B> അലക്‌സ്ജോസഫ് അലക്‌സ്

2. <I>
ടെക്‌സ്റ്റ് ഇറ്റാലിക്‌സ്(ചെരിഞ്ഞ്?) ആയി കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഇറ്റാലിക്സില്‍ ആക്കേണ്ട ടെക്‌സ്റ്റ് ഈ ടാഗിന്റെ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.

ഉദാഹരണംബ്രൌസറില്‍ കാണുന്നത്
ജോസഫ് <I>അലക്‌സ്</I>ജോസഫ് അലക്‌സ്

3. <U>
ടെക്‌സ്റ്റിന് അടിവര (അണ്ടര്‍ ലൈന്‍) ഇടാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. അടിവരയിടേണ്ട ടെക്‌സ്റ്റ് ഈ ടാഗിന്റെ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.

ഉദാഹരണംബ്രൌസറില്‍ കാണുന്നത്
എം എന്‍ <U>കാര്‍ത്തികേയന്‍</U>എം എന്‍ കാര്‍ത്തികേയന്‍


4. തലക്കെട്ടുകള്‍ (ഹെഡിങ്ങ്സ്)
പാരഗ്രാഫുകളുടെയും സെക്ഷനുകളുടെയും പലവലിപ്പത്തിലുള്ള തലക്കെട്ടുകള്‍ കാണിക്കാന്‍ എച്ച്. ടി. എം. എല്‍-ല്‍ അഞ്ചു തരം തലക്കെട്ടു ടാഗുകള്‍ ഉണ്ട് - <H1> മുതല്‍ <H5> വരെ. <H1> ആണ് ഏറ്റവും വലുത്, <H5> ഏറ്റവും ചെറുതും.


ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<H1>വീര ഭദ്രന്‍</H1>

വീര ഭദ്രന്‍

<H2>വീര ഭദ്രന്‍</H2>

വീര ഭദ്രന്‍

<H3>സ്വാമിനാഥന്‍</H3>

സ്വാമിനാഥന്‍

<H4>രാ‍മ ഭദ്രന്‍</H4>

രാ‍മ ഭദ്രന്‍

<H5>രാ‍മ ഭദ്രന്‍</H5>
രാ‍മ ഭദ്രന്‍


5. ഖണ്ഡിക (പാരഗ്രാഫ്) <P>
എഴുത്ത് ഖണ്ഡിക തിരിയ്ക്കാന്‍ ഈ ടാഗ് ഉപയോഗിയ്ക്കാം. ഓരോ ഖണ്ഡികയുടെയും ആദ്യവും അവസാനവും ഈ ടാഗിന്റെ ആദ്യ, അവസാന ഭാഗങ്ങള്‍ ഉപയോഗിച്ചാല്‍ മതി.

ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<P>ഒന്നാമത്തെ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P><P>ഇതു രണ്ടാമത്തെ പാരഗ്രാഫ്.രണ്ടാമത്തെ പാരഗ്രാഫ് പുതിയ ഒരു വരിയില്‍ തുടങ്ങിയതു ശ്രദ്ധിയ്ക്കുക.</P>ഒന്നാമത്തെ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം...
ഇതു രണ്ടാമത്തെ പാരഗ്രാഫ്.രണ്ടാമത്തെ പാരഗ്രാഫ് പുതിയ ഒരു വരിയില്‍ തുടങ്ങിയതു ശ്രദ്ധിയ്ക്കുക.


<P> ടാഗിന് ഒരു ആട്രിബ്യൂട്ട് ആയി align എന്നത് ഉപയോഗിയ്ക്കാം... പാരഗ്രാഫിന്റെ അലൈന്‍മെന്റ് ശരിയാക്കാന്‍ ആണ് ഈ ആട്രിബ്യൂട്ട് ഉപയോഗിയ്ക്കുന്നത്.align ന്റെ വിലകള്‍ left, right, center, justify എന്നിവയില്‍ ഏതെങ്കിലുമാവാം.

ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<P align=“left“ > അലൈന്‍മെന്റ് ഇടതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P>
അലൈന്‍മെന്റ് ഇടതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം...
<P align=“right“ > അലൈന്‍മെന്റ് വലതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P>
അലൈന്‍മെന്റ് വലതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം...
<P align=“center“ > അലൈന്‍മെന്റ് നടുവിലുള്ള പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P>
അലൈന്‍മെന്റ് നടുവിലുള്ള പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം...
<P align=“justify“ > അലൈന്‍മെന്റ് ജസ്റ്റിഫൈ ചെയ്തിരിയ്ക്കുന്ന പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P>
അലൈന്‍മെന്റ് ജസ്റ്റിഫൈ ചെയ്തിരിയ്ക്കുന്ന പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം...


6. സ്പാന്‍ - <SPAN>
പാരഗ്രാഫ് ആയി തിരിയ്ക്കാതെ തന്നെ ഒരു ഭാഗം ടെക്‌സ്റ്റ് ഫോര്‍മാറ്റ് ചെയ്യാനാണ് സ്പാന്‍ ഉപയോഗിയ്കുന്നത്. സ്പാനും പാരഗ്രാഫ് ടാഗും ഏകദേശം ഒരുപോലെയാണ് ഉപയോഗിയ്ക്കുന്നത്. സ്പാന്‍ പുതിയ വരിയില്‍ തുടങ്ങുന്നില്ല എന്ന് ഓര്‍ത്തിരിയ്ക്കുക.

ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<SPAN>ഒന്നാമത്തെ സ്പാനിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </SPAN><SPAN>ഇതു രണ്ടാമത്തെ സ്പാന്‍.രണ്ടാമത്തെ സ്പാന്‍ പുതിയ ഒരു വരിയില്‍ തുടങ്ങാത്തതു ശ്രദ്ധിയ്ക്കുക.</SPAN>ഒന്നാമത്തെ സ്പാനിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... ഇതു രണ്ടാമത്തെ സ്പാന്‍.രണ്ടാമത്തെ സ്പാന്‍ പുതിയ ഒരു വരിയില്‍ തുടങ്ങാത്തതു ശ്രദ്ധിയ്ക്കുക.


7. തിരശ്ചീന വര - <HR>
തിരശ്ചീനമായ ഒരു വര വരയ്ക്കാനാണ് ഈ ടാഗ് ഉപയോഗിയ്ക്കുന്നത്. ക്ലോസിംഗ് ടാഗ് ആവശ്യമില്ലാത്ത ഒരു ടാഗാണിത്.

ഉദാഹരണംബ്രൌസറില്‍ കാണുന്നത്
അടിയൊഴുക്കുകള്‍<HR> മൂന്നാം മുറഅടിയൊഴുക്കുകള്‍

മൂന്നാം മുറ


8. ബ്രെയ്‌ക്ക് - <BR>
എഴുത്ത് അടുത്ത വരിയില്‍ തുടങ്ങാന്‍ ഈ ടാഗ് ഉപയോഗിയ്ക്കാം. ഇതിനും ക്ലോസിംഗ് ടാഗ് ആവശ്യമില്ല. ഒന്നിലധികം <BR> അടുത്തടുത്ത് ഉപയോഗിച്ച് വരികള്‍ തമ്മിലുള്ള അകലം ക്രമീകരിയ്ക്കാവുന്നതാണ്‍.

ഉദാഹരണംബ്രൌസറില്‍ കാണുന്നത്
സാഗര്‍ <BR> ഏലിയാസ് <BR><BR>ജാക്കിസാഗര്‍
ഏലിയാസ്

ജാക്കി


9. പ്രീ-ഫോര്‍മാറ്റിംഗ് -<PRE>
എച്.ടി.എം.എല്‍ പേജിലെ ശൂന്യമായ സ്ഥലങ്ങള്‍ ബ്രൌസറില്‍ കാണിക്കാറില്ല. രണ്ടു വാക്കുകള്‍ക്കിടയില്‍ ഒന്നിലധികം ശൂന്യസ്ഥലം ഉണ്ടെങ്കില്‍ ഒരു ശൂന്യസ്ഥലം മാത്രമെ ബ്രൌസറില്‍ കാണിക്കുകയുള്ളു. അതേ പോലെ <BR> എന്ന് ഉപയോഗിയ്ക്കാതെ പുതിയ ഒരു വരിയില്‍ എഴുത്ത് തുടങ്ങിയാല്‍ ബ്രൌസറില്‍ കാണിക്കുമ്പോള്‍ ആ ഭാഗം ഒരു പുതിയ വരിയില്‍ തുടങ്ങണം എന്നില്ല. അതു വരെയുള്ള എഴുത്തിന്റെ തുടര്‍ച്ചയായി മാത്രമേ വരൂ. ഇനി അധവാ ഇതു പോലെ ശൂന്യസ്ഥലങ്ങളും പുതിയ വരികളും ഒക്കെ ടൈപ്പ് ചെയ്യുന്നതു പോലെ തന്നെ ബ്രൌസറില്‍ കാണണമെങ്കില്‍ <PRE> എന്ന പ്രീഫോര്‍മാറ്റിംഗ് ടാഗ് ഉപയോഗിയ്ക്കണം. <PRE>-യുടെ ആദ്യ അവസാന ടാഗുകള്‍ക്കിടയിലുള്ള ഭാഗം അതേ പോലെ തന്നെ ബ്രൌസറില്‍ കാണിയ്ക്കും.

ഉദാഹരണംബ്രൌസറില്‍ കാണുന്നത്
പ്രീ ഇല്ലാതെ സ്തലം
വിട്ട് അടുത്ത വരിയില്‍ എഴുതിയാല്‍
പ്രീ ഇല്ലാതെ സ്തലം വിട്ട്
അടുത്ത വരിയില്‍ എഴുതിയാല്‍
<PRE>ഒന്നു മുതല്‍
ഒമ്പതു വരെ</PRE>
ഒന്നു        മുതല്‍
ഒമ്പതു വരെ

ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ഒരു പേജ് മുഴുവനായി ഉണ്ടാക്കി നോക്കാം. ഒരു നോട്ട്പാഡ് ജാലകം തുറക്കുക. താഴ കൊടുത്തിരിയ്ക്കുന്ന ഭാഗം ഇവിടുന്ന് പകര്‍ത്തി അതിലെയ്ക്ക് പതിയ്ക്കുക.

<HTML>
<HEAD>
<TITLE>wELCOME tO mY wORLD</TITLE>
</HEAD>

<BODY>
<h1>Malayalam Cinema</h1>
Contributions of Mammukkoya and Pappu to Malayalam film industry can not be forgotten easily.
<P>
<B>Mr. Kuthiravattam Pappu</B> explaining the way he maneuvered a bus down the so called <I>Thaamarassery Churam</I> will surely remain etched in the movie going public's mind for a long time to come.
</P>
<HR>
<I>Gafoorkka</I>, the visa agent who propels a number of innocent victims to the Gulf Emirates in <I>Urus</I> is a character
portrayed by the great actor <B>Kozhikkodan Mammukkoya </B>.
</BODY>
</HTML>

ഇനി ആ പേജ് എന്തെങ്കിലും പേരില്‍ സേവ് ചെയ്യണം. ശ്രദ്ധിയ്കേണ്ട കാര്യം ഫയലായി സേവ് ചെയ്യുമ്പോള്‍ അതിന്റെ എക്‌സ്‌റ്റെന്‍ഷന്‍ .html എന്നോ .htm എന്നോ എന്നായിരിയ്ക്കണം. വേണമെങ്കില്‍ പേജ് malayalam.html എന്ന് പേരില്‍ സേവ് ചെയ്യാം.

അടുത്ത പടിയായി വേണ്ടത്, ഒരു ബ്രൌസര്‍ ജാലകം തുറക്കുക എന്നതാണ്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തന്നെ ആയിക്കോട്ടെ. ഫയര്‍ഫോക്‌സോ നെറ്റ്സ്കെയ്പ്പോ എന്തായാലും മതി. ബ്രൌസര്‍-ഇല്‍ നിന്നും നമ്മള്‍ നേരത്തെ ഉണ്ടാക്കിയ malayalam.html എന്ന ഫയല്‍ തുറക്കുക എന്നതാണ് ആടുത്ത പടി.പേജ് തുറക്കാനായി ഫയല്‍ -> ഓപ്പണ്‍ എന്ന ഡയലോഗ് ബോക്‌സ് ഉപയോഗിയ്ക്കാം. ഫയല്‍ ബ്രൌസറില്‍ തുറക്കൂ, ഇതാ നിങ്ങളുടെ എച്. ടി. എം. എല്‍ പെജ് റെഡി.

ഇനി <BODY>-ക്കും </BODY>-ക്കും ഇടയ്ക്കുള്ള ഭാഗം ആവശ്യാനുസരണം മാറ്റി പല പേജുകളും സൃഷ്‌ടിയ്ക്കാം. കൂടുതല്‍ എഴുത്തും ടാഗുകളും ചേര്‍ക്കാം.

                        എന്താണ്‌ എച്‌ ടി എം എല്‍ HTML

ഇന്റര്‍നെറ്റിലെ ഒരു പേജിലെ വിവരങ്ങളെ എങ്ങനെ കാണിക്കണം എന്നത്‌ ബ്രൌസറിനു പറഞ്ഞു കൊടുക്കാനുള്ള ഭാഷയാണ്‌ എച്‌ ടി എം എല്‍. ടെക്സ്റ്റും ലിങ്കുകളും അടങ്ങിയ ഒരു പേജിനകത്ത്‌ ഓരോ ഭാഗങ്ങളും പ്രത്യേക തരത്തിലുള്ള ഒരു 'ടാഗ്‌' ഉപയോഗിച്ച്‌ അടയാളപ്പെടുത്തിയാണ്‌ നമ്മള്‍ ബ്രൌസറിനു മനസ്സിലാവുന്ന ഭാഷയില്‍ ആ പേജിനെ രൂപപ്പെടുത്തുന്നത്‌. ഒരു ടാഗ്‌ എന്നാല്‍ < > ബ്രാക്കറ്റുകള്‍ക്കിടെ നിശ്ചിത വാക്കു ചേര്‍ത്തതാണ്‌. ഉദാഹരണത്തിന്‌, നമുക്ക്‌ ആ പേജിന്റെ തലവാചകം (തെറ്റിദ്ധരിക്കരുത്‌, ബ്രൌസറിന്റെ മേലെ കാണിക്കുന്നതാണ്‌, പേജില്‍ കാണുന്നതല്ലേ!) <TITLE> എന്ന ടാഗ്‌ ഉപയോഗിച്ച്‌ അടയാളപ്പെടുത്താം. ഈ പറഞ്ഞതിനെ നമ്മള്‍ ഓപ്പണിങ്ങ്‌ ടാഗ്‌ എന്നു വിളിക്കും. തുറന്നാല്‍ അടക്കണം എന്ന നിയമം ഇവിടേയും ബാധകമാണ്‌. </TITLE> എന്ന ടാഗ്‌ ഉപയോഗിച്ച്‌ നമ്മള്‍ക്ക്‌ തലവാചകമാക്കേണ്ട വാചകത്തിനെ പൊതിഞ്ഞാല്‍, ബ്രൌസറിനു മനസ്സിലാവും, ഇതാണ്‌ നമ്മുടെ തലവാചകമെന്ന്‌. അതായത്‌, നമ്മുടെ പേജില്‍

<TITLE>This is the title for the Browser</TITLE>

എന്നെഴുതിയാല്‍, അതു നമ്മുടെ ടൈറ്റില്‍/തലവാചകം ആയി.

ടാഗുകള്‍ പലവിധമുണ്ട്. ഉദാഹരണത്തിന് <B> എന്ന ടാഗ് എഴുത്തിന്റെ(ടെക്‌സ്റ്റിന്റെ) കടുപ്പം(ബോള്‍ഡ്‌നെസ്സ്) കൂട്ടാനും <I> എന്ന ടാഗ് എഴുത്ത് ഇറ്റാലിക്സില്‍ ആക്കാനും ആണ് ഉപയോഗിയ്ക്കുന്നത്. <IMG> എന്ന ടാഗ് പേജില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും <TABLE> എന്ന ടാഗ് ഒരു പട്ടിക ഉള്‍പ്പെടുത്താനും ഉപയോഗിക്കാം.

ഇങ്ങനെ, ടാഗുകള്‍ ഉപയോഗിച്ച്‌ വ്യക്തമായി രൂപപ്പെടുത്തിയ പേജുകള്‍ ആണ്‌ നമ്മള്‍ കാണുന്ന വെബ്‌ പേജുകള്‍ എല്ലാം. ഏതൊരു മാധ്യമത്തേയും പോലെ, എച്‌ ടി എം എല്‍ പേജുകള്‍ നിര്‍മ്മിക്കുന്നതിനും ഒരു വ്യക്തമായ രൂപരേഖ നിര്‍വചിച്ചിട്ടുണ്ട്‌. കൃത്യമായി തുറന്നടച്ചിട്ടുള്ള ഒരു പറ്റം ടാഗുകളാണ്‌ പേജിനെ രൂപപ്പെടുത്തുന്നത്‌. ടാഗുകള്‍ തുറന്നടക്കുമ്പോള്‍, ഒരു ടാഗിനകത്ത്‌ വേറെ ഒരു ടാഗിനെ തുറക്കുകയാണെങ്കില്‍, അവസാനം തുറന്ന ടാഗ്‌ ആദ്യം അടക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഉദാഹരണത്തിന്‌,
<TAG1>
<TAG2>
....<TAGn>
text here
</TAGn>....
</TAG2>
</TAG1>
(<TAG> എന്ന ഒരു ടാഗ്‌ നിലവിലില്ല. ഇതൊരു ഉദാഹരണം മാത്രം)

മിക്കവാറും ടാഗുകള്‍ക്കും ആട്രിബ്യൂട്ട് എന്ന അംഗങ്ങള്‍ കാണും. ടാഗിന്റെ സ്വഭാവ വിശേഷങ്ങള്‍ നിയന്ത്രിയ്ക്കുന്നത് ആട്രിബ്യൂട്ടുകളാണ്. <SPAN ALIGN=“LEFT“ > എന്ന ടാഗില്‍ ALIGN എന്നത് SPAN ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്. ALIGN എന്ന ആട്രിബ്യൂട്ടിന്റെ വില(വാല്യു) ആണ് LEFT. ഈ ആട്രിബ്യൂട്ടിന്റെ വില അനുസരിച്ച് ടാഗിന്റെ സ്വഭാവം മാറുന്നു.

മിക്കവാറും എച്‌ ടീ എം എല്‍ പേജുകള്‍ക്കും ഒരു <HEAD> ഭാഗവും, ഒരു <BODY> ഭാഗവും കാണും. പേജ് കാണുമ്പോള്‍ <BODY> ടാഗിനുള്ളിലുള്ള ഭാഗമാണ് ബ്രൌസറില്‍ കാണിക്കുക എന്ന് ഒരു പൊതു തത്വമായി പറയാം. സാധാരണ <HEAD> ടാഗിനുള്ളിലുള്ള ഭാഗം പേജിനെ സംബന്ധിയ്ക്കുന്ന പൊതുവായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സ്ഥലമാണ്. ബ്രൌസറുകള്‍ പേജ് കാണിയ്ക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിയ്ക്കുന്നു.

ഇനി നമുക്കൊരു എച്‌ ടി എം എല്‍ പേജിന്റെ സാമാന്യ രൂപം കാണാം.
<HTML>
<HEAD>
<TITLE> This is the browser's title</TITLE>
</HEAD>
<BODY>
All my page Content goes in here
</BODY>
</HTML>

ഇവിടെ കാണുന്ന പോലെ, എല്ലാ എച്‌ ടി എം എല്‍ പേജുകളും HTML എന്ന ഒരു ടാഗിനകത്താക്കിയ ഒരു കൂട്ടം ടാഗുകളാന്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള, ഒരു വ്യക്തമായ രൂപരേഖയുള്ള, .htm അല്ലെങ്കില്‍ .html എന്ന എക്സ്റ്റന്‍ഷനൊടു കൂടിയ ഒരു ടെക്സ്റ്റ്‌ ഫയലാണ്‌.
വിവര സാങ്കേതികവിദ്യയുടെ അടിസ്ഥാനപരമായ ആശയങ്ങള്‍  അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണിത്‌. ബ്ലോഗറായതിന്റെ അസുഖം വിടാത്തതാണ്‌ ഇത്‌ തുടങ്ങാനുള്ള പ്രചോദനം. വിവരസാങ്കേതിക വിദ്യയുടെ അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം.ഗുരുക്കന്മാര്‍ എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതരുമെന്നു കരുതുന്നു.